പ്രധാന വാർത്തകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പൊതുജനങ്ങൾക്കായി ഓൺലൈൻ കോഴ്സ് ഒരുക്കി കൈറ്റ്സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചുകോഴിക്കോട് ‘ജെയിൻ ഗ്ലോബൽ യൂനിവേഴ്സിറ്റി’ എന്ന പേരിൽ സ്വകാര്യ സര്‍വകലാശാല വരുന്നുതൃശൂർ,എറണാകുളം, ഇടുക്കി ജില്ലകളിലെ ഈ വിദ്യാലയങ്ങൾക്കാണ് അവധിതിങ്കളാഴ്ച്ച 9ജില്ലകളിൽ പ്രാദേശിക അവധി24ന് ആലപ്പുഴയിൽ ഈ സ്കൂളുകൾക്ക് അവധിഎയ്ഡഡ് സ്ക്കൂളുകളിലെ  ഭിന്നശേഷി നിയമനം: മുഴുവൻ രേഖകളും ലഭ്യമാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി സർക്കാർ, എയിഡഡ് മേഖലയിൽ 43,637 നിയമനങ്ങൾ നടത്തിയെന്ന് മന്ത്രി വി.ശിവൻകുട്ടിമെഡിക്കൽ പ്രവേശന മാനദണ്ഡത്തിനെതിരായ  സുപ്രീംകോടതി വിധി: NMC മാനദണ്ഡങ്ങൾ ഉടൻ പുതുക്കും സഹപാഠികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ്‌ ചെയ്ത് എൻജിനീയറിങ് വിദ്യാർത്ഥി 

തൃശൂർ,എറണാകുളം, ഇടുക്കി ജില്ലകളിലെ ഈ വിദ്യാലയങ്ങൾക്കാണ് അവധി

Feb 22, 2025 at 6:28 pm

Follow us on

തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാന്തോപ്പ് വാർഡിൽ തിങ്കളാഴ്ച ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാർഡ് പരിധിയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസമായ ചൊവ്വാഴ്ചയും വാർഡിന്റെ പരിധിക്കുള്ളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

എറണാകുളം, ഇടുക്കി ജില്ലകളിലെ ഈ വിദ്യാലയങ്ങൾക്കാണ് അവധി

എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഫെബ്രുവരി 24 ന് മൂവാറ്റുപുഴ നഗരസഭ 13-ാം വാർഡിലെ സർക്കാർ, അർധ സർക്കാർ, തദ്ദേശ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് നിയമാനുസൃത സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയിൽ ഉപതെരഞ്ഞടുപ്പ് നടക്കുന്ന വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് ഏഴാം വാർഡിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 24 ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Follow us on

Related News