പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ ലോക്കറിൽ: സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ 

Feb 21, 2025 at 4:03 am

Follow us on

തിരുവനന്തപുരം: മാർച്ച് 3ന് ആരംഭിക്കുന്ന പ്ലസ് വൺ, പ്ലസ് ടു ബോർഡ്‌ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ജാഗ്രത പാലിച്ച് സ്കൂളുകളിൽ സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ചോദ്യപേപ്പറുകളുടെ വിതരണം ഇന്നുമുതൽ (21/02/2025) ആരംഭിക്കും. ചോദ്യപേപ്പറുകൾ അതത് പരീക്ഷാ ക്രേന്ദങ്ങളിലാണ് സൂക്ഷിക്കേണ്ടത്. ഇതിനായി ചുവടെ ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം പ്രിൻസിപ്പൽമാർ നടപടികൾ സ്വീകരിക്കണം.

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE

🌐ചോദ്യപേപ്പറുകൾ 24 മണിക്കൂർ CCTV നിരീക്ഷണം ഉള്ള സുരക്ഷിത മുറിയിൽ ഇരട്ടപുട്ടുള്ള  അലമാരകളിൽ സ്കൂൾ അധികൃതർ സൂക്ഷിക്കണം. ചോദ്യപേപ്പറുകളുടെ രാത്രികാല സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അത് സ്കൂൾ പ്രിൻസിപ്പൽമാർ  ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവ് നൽകേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

🌐ചോദ്യപേപ്പറുകളുടെ രാത്രികാല സുരക്ഷാ ഡ്യൂട്ടിക്കായി ഹൈസ്കൂൾ വിഭാഗം ഓഫീസ് അസിസ്റ്റൻറ്, VHSE വിഭാഗം ഓഫീസ് അസിസ്റ്റൻറ്, FTM, PTCMഎന്നിവരെ നിയോഗിച്ച് ഉത്തരവ് നൽകേണ്ടതാണ്. മേൽ ജീവനക്കാർ തികയാത്ത പക്ഷം ക്ലാർക്കുമാരുടെ സേവനം കൂടി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ജീവനക്കാർക്ക് 01.11.2024 തീയതിയിലെ ExII/(1)/9300/DGE/2024 നമ്പർ വിജ്ഞാപനപ്രകാരം ദിവസം ഒരു ഡി.എ പ്രതിഫലമായി നൽകാവുന്നതാണ്.

🌐ഏതെങ്കിലും വിദ്യാലയത്തിൽ ചോദ്യപേപ്പറുകളുടെ രാത്രികാല സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാത്രികാല സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകാതിരുന്നാൽ വിവരം ബന്ധപ്പെട്ട ആർ.ഡി.ഡിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആർ.ഡി.ഡി -മാർ വിദ്യാഭ്യാസ ഉപഡയറക്ടറുമായി സുരക്ഷാ ഉദ്യോഗസ്ഥനെ നിയോഗിക്കുമ്പോൾ കഴിവതും തുടർച്ചയായി ജോലി വരാത്ത രീതിയിലുള്ള ക്രമീകരണം എർപ്പെടുത്താൻ എല്ലാ പ്രിൻസിപ്പൽമാരും ശ്രദ്ധിക്കേണ്ടതാണ്.

🌐പകൽ നേരങ്ങളിൽ (അവധി ദിനങ്ങൾ ഉൾപ്പെടെ) ചോദ്യപേപ്പറിന്റെ സുരക്ഷാ ചുമതല പ്രസ്തുത പരീക്ഷാ കേന്ദ്രത്തിലെ സൂപ്രണ്ടിനായിരിക്കും

🌐ചോദ്യ പേപ്പറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി പോലീസ് സേവനം ലഭ്യമാക്കാൻ സ്കൂൾ അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കത്ത് നൽകേണ്ടതാണ്.

🌐ചോദ്യ പേപ്പറുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അതാത് ആർ.ഡി.ഡി, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർ നിരീക്ഷിക്കേണ്ടതും അടിയന്തിരമായി പരിഹാരം കാണേണ്ടതാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Follow us on

Related News