തിരുവനന്തപുരം: മാർച്ച് 3ന് ആരംഭിക്കുന്ന പ്ലസ് വൺ, പ്ലസ് ടു ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ (21/02/2025) ആരംഭിക്കും. ചോദ്യപേപ്പറുകൾ അതത് പരീക്ഷാ ക്രേന്ദങ്ങളിലാണ് സൂക്ഷിക്കേണ്ടത്. 24 മണിക്കൂർ CCTV നിരീക്ഷണം ഉള്ള സുരക്ഷിത മുറിയിൽ ഇരട്ടപുട്ടുള്ള അലമാരകളിൽ നിർദ്ദേശാനുസരണം സ്കൂൾ അധികൃതർ സൂക്ഷിക്കണം. ചോദ്യപേപ്പറുകളുടെ രാത്രികാല സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അത് സ്കൂൾ പ്രിൻസിപ്പൽമാർ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവ് നൽകേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
- പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
- ജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ല
- വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി
- വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു
- സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ