തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ 10ാം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ 2 തവണയായി നടത്താൻ ഒരുങ്ങി സിബിഎസ്ഇ. പരീക്ഷയുടെ ആദ്യ സെറ്റ് നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം സെറ്റ് ഫെബ്രുവരി-മാർച്ച് മാസങ്ങളിലുമാണ് നടത്തുക. നേരത്തേ നടപ്പാക്കാൻ തീരുമാനിച്ച ഈ പരീക്ഷ സമ്പ്രദായം കോവിഡ് വ്യാപനത്തെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. പരീക്ഷ സംവിധാനം ഉടൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനുമായി (സിബിഎസ്ഇ) ചർച്ചകളും നടത്തിക്കഴിഞ്ഞു. 2025-26 അധ്യയന വർഷം മുതൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(CBSE) പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ 2 ടേമായി നടത്തുമെന്ന സൂചന
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് പങ്കുവച്ചത്. പരീക്ഷയിലെ പ്രകടന മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് വർഷത്തിൽ 2പരീക്ഷകൾ നടത്തുന്നത്. 2തവണകളിലായി പരീക്ഷ നടത്തുന്നത് വിദ്യാർഥികളുടെ മാനസിക സമ്മർദം കുറക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. എഴുതുന്ന 2 പരീക്ഷകളിലെ മാർക്കുകളിൽ ഏറ്റവും മികച്ചതാണ് തിരഞ്ഞെടുക്കുക. വിദ്യാർഥികളുടെ അക്കാദമിക ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് പരിഷ്‍കാരമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

എം.ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്: സെക്രട്ടറി പി.എസ്.സഞ്ജീവ്
തിരുവനന്തുപുരം: വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐക്ക് ഇനി പുതിയ നേതൃനിര. ആലപ്പുഴയിൽ...