പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

SSLC പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളെയും പാസാക്കി വിടേണ്ടതില്ല: സ്പീക്കർ

Feb 18, 2025 at 7:30 pm

Follow us on

തി​രു​വ​ന​ന്ത​പു​രം:എസ്എസ്എൽസി പ​രീ​ക്ഷ​ക​ളി​ൽ എല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഇ​ങ്ങ​നെ പാ​സാ​ക്കേ​ണ്ട കാര്യമില്ലെ​ന്നും അ​ക്ഷ​ര പ​രി​ച​യ​വും അ​ക്ക പ​രി​ച​യ​വും ഉള്ളവരെ മാ​ത്ര​മേ തുടർപഠനത്തിനായി ജയിപ്പിക്കേണ്ടതുള്ളൂ​വെ​ന്നും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​മ​ഗ്ര ഗു​ണ​മേ​ന്മ വി​ദ്യാ​ഭ്യാ​സ പദ്ധതി​യു​ടെ ഉ​ദ്​​ഘാ​ട​നം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ പ​ത്താം ക്ലാ​സി​ൽ എ​ല്ലാ​വ​ർ​ക്കും എ ​പ്ല​സ് കൊ​ടു​ക്കു​ക​യാ​ണ്. ഇത് ശരിയല്ല. എല്ലാവർക്കും എ പ്ലസ് കിട്ടുന്നതിനാൽ പ്ല​സ് വൺ പ്ര​വേ​ശ​നം കി​ട്ടാ​ത്ത​പ്പോ​ൾ സീറ്റി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ എംഎ​ൽഎ​മാ​രെ തേ​ടി​വരികയാ​ണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. എംഎൽഎമാർ എ​വി​ടു​ന്ന്​ സീ​റ്റു​ണ്ടാ​ക്കി കൊടുക്കാനാണെ​ന്നും സ്പീ​ക്ക​ർ ചോ​ദി​ച്ചു. മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് സ്പീക്കറുടെ വിമർശനം.

Follow us on

Related News