തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിനമാക്കി കൂടെ എന്ന് സ്പീക്കർ എ.എൻ.ഷംസീർ. പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിലാണ് സ്പീക്കറുടെ ചോദ്യം. ശനിയാഴ്ച സ്കൂളുകളിൽ ക്ലാസ് വെച്ചാൽ എന്താണ് പ്രശ്നമെന്നും എത്ര അധ്യാപകർ ഈ നിർദേശം അംഗീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. മത്സരപ്പരീക്ഷകളിൽ സംസ്ഥാന സിലബസിലുള്ള കുട്ടികളുടെയും സെൻട്രൽ സിലബസുകളിലെയും കുട്ടികളുടെ പ്രകടനം വിലയിരുത്തണം. ഏൽപിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ അധ്യാപകർ തയാറാകണം. ശനിയാഴ്ച പ്രവർത്തനമാക്കാൻ എത്ര അധ്യാപകർ തയ്യാറാണെന്നും സ്പീക്കർ ചോദിച്ചു. വിദ്യാഭ്യാസ മേഖലക്കകത്ത് നടക്കുന്ന മാറ്റങ്ങൾക്കനുസൃതമായി സ്വയം നവീകരിക്കാൻ അധ്യാപകർ തയാറാകണം. നിർമിതബുദ്ധിയുടെ (എ.ഐ) പ്രയോഗത്തിന് നിയന്ത്രണങ്ങൾ വേണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും സ്പീക്കർ പറഞ്ഞു.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...