തിരുവനന്തപുരം:സ്കൂൾ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ഇനിമുതൽ അധ്യാപകർ വിദ്യാർഥികൾക്ക് തിരിച്ചു നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ മൂല്യനിർണ്ണയത്തിനു നൽകുന്ന ഉത്തരക്കടലാസുകൾ പല അധ്യാപകരും തുറന്നു നോക്കുന്നില്ലെന്നും മാർക്ക് ഇടുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് തടയാനാണ് എല്ലാ കുട്ടികളുടെയും ഉത്തരപേപ്പർ കുട്ടികൾ വഴി രക്ഷിതാക്കൾക്ക് കൈമാറണം എന്ന് മന്ത്രി നിർദേശിച്ചത്.
അധ്യാപകർ വാർഷിക പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി ഓരോ കുട്ടികളുടെയും മികവ് രക്ഷിതാക്കളിൽ എത്തിക്കണം. കുട്ടികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി വിദ്യാർഥികൾക്ക് വീട്ടിലേക്ക് കൊടുത്തുവിടണം. ഉത്തരപേപ്പറുകൾ വീട്ടുകാരെക്കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
- ഹയർ സെക്കന്ററി അധ്യാപക സ്ഥലംമാറ്റം: വിവിധ ജില്ലകളിലെ ഒഴിവുകൾ അറിയാം
- എസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ ജോലികൾ ഉടൻ പൂർത്തിയാക്കും: പരീക്ഷാഫലം വൈകില്ല
- ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ് 9വരെ
- ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
- KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം