തിരുവനന്തപുരം:സ്കൂൾ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ഇനിമുതൽ അധ്യാപകർ വിദ്യാർഥികൾക്ക് തിരിച്ചു നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ മൂല്യനിർണ്ണയത്തിനു നൽകുന്ന ഉത്തരക്കടലാസുകൾ പല അധ്യാപകരും തുറന്നു നോക്കുന്നില്ലെന്നും മാർക്ക് ഇടുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് തടയാനാണ് എല്ലാ കുട്ടികളുടെയും ഉത്തരപേപ്പർ കുട്ടികൾ വഴി രക്ഷിതാക്കൾക്ക് കൈമാറണം എന്ന് മന്ത്രി നിർദേശിച്ചത്.
അധ്യാപകർ വാർഷിക പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി ഓരോ കുട്ടികളുടെയും മികവ് രക്ഷിതാക്കളിൽ എത്തിക്കണം. കുട്ടികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി വിദ്യാർഥികൾക്ക് വീട്ടിലേക്ക് കൊടുത്തുവിടണം. ഉത്തരപേപ്പറുകൾ വീട്ടുകാരെക്കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
- പ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞു
- പ്ലസ് വൺ ഒന്നാംഘട്ട അലോട്മെന്റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം നാളെമുതൽ
- കുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുത്: മുഖ്യമന്ത്രി
- 3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്: സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവം
- അവർ നല്ലവരാകട്ടെ..മൂല്യബോധമുള്ളവരായി വളരട്ടെ!