പ്രധാന വാർത്തകൾ
സഹപാഠികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ്‌ ചെയ്ത് എൻജിനീയറിങ് വിദ്യാർത്ഥി എം.ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്: സെക്രട്ടറി പി.എസ്.സഞ്ജീവ്KEAM 2025: ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച്‌ 10വരെ പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ ലോക്കറിൽ: സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ ഹയർ സെക്കന്ററി വാർഷിക പരീക്ഷ ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ: പരീക്ഷകൾ മാർച്ച് 3മുതൽശ്രദ്ധിക്കുക..ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷാ സമയത്തിലെ മാറ്റം ഫെബ്രുവരി 24,25 തീയതികളിൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ അറിയാംഎൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങിനാളത്തെ സ്കൂൾ അവധി അറിയിപ്പ്എയ്ഡഡ് സ്കൂൾ അധ്യാപികയുടെ മരണം: സ്കൂൾ മാനേജ്‌മെന്റിന്‌ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

മാർച്ച് 13ന് ജില്ല മുഴുവൻ പൊങ്കാല അവധി പ്രഖ്യാപിച്ചു

Feb 18, 2025 at 5:25 pm

Follow us on

തിരുവനന്തപുരം:ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13ന് അവധി പ്രഖ്യാപിച്ചു. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അനുകുമാരി അറിയിച്ചു. പൊങ്കാല ഉത്സവം മാര്‍ച്ച് 5 മുതല്‍ 14 വരെയാണ്.

മാർച്ച് 13നാണ് പൊങ്കാല. അന്നേദിവസം, തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. അഞ്ചാം ഉത്സവദിനമായ മാർച്ച് 9ന് നടൻ ജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരി മേളം ക്ഷേത്രനടയിൽ നടക്കും. 101ൽ പരം വാദ്യകലാകാരന്മാർ അണിനിരക്കും. 13-ന് രാവിലെ 10.15-ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.15-ന് പൊങ്കാല നിവേദിക്കും.

Follow us on

Related News