പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ

സ്വകാര്യ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്ന സർക്കാർ സ്കൂൾ അധ്യാപകർക്കെതിരെ വിദ്യാഭാസ വകുപ്പ്: ഈ അധ്യാപകരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും

Feb 17, 2025 at 8:00 am

Follow us on

തിരുവനന്തപുരം: സ്വന്തം മക്കളെ അൺ എയ്ഡഡ് സ്കൂളിൽ വിട്ട് പഠിപ്പിക്കുന്ന എയ്ഡഡ്-ഗവ. സ്കൂൾ അധ്യാപകരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. ഇത്തരത്തിൽ കുട്ടികളെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അയക്കാത്ത 120 അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. ബാക്കിയുള്ള അധ്യാപകരുടെ പട്ടിക ഉടൻ തയ്യാറാക്കും. തയ്യാറാക്കിയ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുകയും ചെയ്യും.

സർക്കാർ ശമ്പളം വാങ്ങുന്ന അധ്യാപകർ തന്നെ സ്വന്തം കുട്ടികളെ ഈ സ്വകാര്യ സ്കൂളുകളിൽ അയക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത കുറയ്ക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
കഴിഞ്ഞ കാലങ്ങളിൽ പൊതു വിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികളുടെ ഒഴുക്ക് ഉണ്ടായിരുന്നെങ്കിലും ഈ അധ്യയന വർഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നിരുന്നു. അധ്യാപകനായിരിക്കുന്ന സ്കൂളുകളിൽ പോലും മക്കളെ ചേർക്കാത്ത സാഹചര്യം സാധാരണക്കാർക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് ചോദിക്കുന്നു. അതേസമയം ഇത്തരം അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ല.

Follow us on

Related News