പ്രധാന വാർത്തകൾ
എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങിനാളത്തെ സ്കൂൾ അവധി അറിയിപ്പ്എയ്ഡഡ് സ്കൂൾ അധ്യാപികയുടെ മരണം: സ്കൂൾ മാനേജ്‌മെന്റിന്‌ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്സ്കൂൾ അധ്യാപികയുടെ മരണത്തിൽ റിപ്പോർട്ട് നൽകാൻ നിർദേശം: നൂറുരൂപ പോലും നൽകിയില്ലെന്ന് പിതാവ്എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24വരെ മാത്രം സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ: രജിസ്ട്രേഷൻ സമയം നീട്ടിപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് ഡൽഹി ഹൈക്കോടതിശമ്പളം ലഭിക്കാറില്ല: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ മരിച്ച നിലയിൽ കണ്ടത്തിപത്താം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ 2തവണ: സിബിഎസ്ഇയുടെ സർക്കുലർ ഉടൻഎല്ലാവർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ വരുന്നു

സ്വകാര്യ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്ന സർക്കാർ സ്കൂൾ അധ്യാപകർക്കെതിരെ വിദ്യാഭാസ വകുപ്പ്: ഈ അധ്യാപകരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും

Feb 17, 2025 at 8:00 am

Follow us on

തിരുവനന്തപുരം: സ്വന്തം മക്കളെ അൺ എയ്ഡഡ് സ്കൂളിൽ വിട്ട് പഠിപ്പിക്കുന്ന എയ്ഡഡ്-ഗവ. സ്കൂൾ അധ്യാപകരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. ഇത്തരത്തിൽ കുട്ടികളെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അയക്കാത്ത 120 അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. ബാക്കിയുള്ള അധ്യാപകരുടെ പട്ടിക ഉടൻ തയ്യാറാക്കും. തയ്യാറാക്കിയ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുകയും ചെയ്യും.

സർക്കാർ ശമ്പളം വാങ്ങുന്ന അധ്യാപകർ തന്നെ സ്വന്തം കുട്ടികളെ ഈ സ്വകാര്യ സ്കൂളുകളിൽ അയക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത കുറയ്ക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
കഴിഞ്ഞ കാലങ്ങളിൽ പൊതു വിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികളുടെ ഒഴുക്ക് ഉണ്ടായിരുന്നെങ്കിലും ഈ അധ്യയന വർഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നിരുന്നു. അധ്യാപകനായിരിക്കുന്ന സ്കൂളുകളിൽ പോലും മക്കളെ ചേർക്കാത്ത സാഹചര്യം സാധാരണക്കാർക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് ചോദിക്കുന്നു. അതേസമയം ഇത്തരം അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ല.

Follow us on

Related News