തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിലെ പുതുക്കിയ സ്കൂൾ പാഠപുസ്തകങ്ങൾ അടക്കമുള്ളവ മെയ് മാസത്തിൽ വിതരണം ചെയ്യും. ഡിസംബര്‍ രണ്ടാം വാരം മുതല്‍ പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ 88.82ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ 26.43 ലക്ഷം പാഠപുസ്തകങ്ങള്‍ സംസ്ഥാനത്തെ വിവിധ ജില്ലാ ഹബ്ബുകളില്‍ എത്തിച്ചുകഴിഞ്ഞു. 2,4,6,8,10 എന്നീ ക്ലാസുകളിൽ വരുന്ന അധ്യയന വർഷത്തിൽ പരിഷ്ക്കരിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. മെയ് അവസാനത്തോടെ പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കും. ഒന്നു മുതല്‍ പത്താം ക്ലാസ്സു വരെ ഒന്നാം വാല്യം പാഠപുസ്തകങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍/എയിഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ (മലയാളം പാഠപുസ്തകങ്ങള്‍) സ്ക്കൂളുകള്‍ കൂടാതെ
ലക്ഷദ്വീപ്, മാഹി എന്നീ പ്രദേശത്തെ സ്ക്കൂളുകള്‍ ചേര്‍ന്ന് ഇന്‍ഡന്‍റ് ചെയ്തിരിക്കുന്നത് 3.86 കോടി
പാഠപുസ്തകങ്ങളാണ്.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...