തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിനും ഒന്നാം ക്ലാസ് പ്രവേശനത്തിനും പ്രത്യേകം സർക്കുലറും സമയക്രമവും പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഈ വർഷത്തെ വാർഷിക പരീക്ഷകൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ പല സ്കൂളുകളിലും അടുത്തവർഷത്തെ അഡ്മിഷൻ പൂർത്തിയാക്കിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നതിനു മുൻപ് തന്നെ പല സ്വകാര്യ സ്കൂളുകളിലും പ്ലസ് വൺ പ്രവേശനം നടത്തുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. സർക്കുലർ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും എന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിലാണ് മന്ത്രി വിഷു കുട്ടിയുടെ വിശദീകരണം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രവേശന പരീക്ഷയും അഭിമുഖവും നടത്താൻ അനുവദിക്കില്ല. പല സ്കൂളുകളും രക്ഷിതാക്കളെയടക്കം അഭിമുഖം നടത്തിയാണ് ഒന്നാം ക്ലാസ് പ്രവേശനം നൽകുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ഇത് കുട്ടികളോടും രക്ഷിതാക്കളോടും ചെയ്യുന്ന പീഡനമാണ്. അധ്യയനവർഷം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് സമയക്രമം പാലിച്ചു മാത്രമേ സ്കൂൾ പ്രവേശനം അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു.

നാളത്തെ സ്കൂൾ അവധി അറിയിപ്പ്
മലപ്പുറം: ജില്ലയിലെ തിരൂർ താലൂക്കിൽ നാളെ (ഫെബ്രുവരി 21) അവധി പ്രഖ്യാപിച്ചു....