[adning id="32774"]
ന്യൂഡൽഹി:ഈ അധ്യയന വർഷത്തെ സിബിഎസ്‌ഇ ബോർഡ് പരീക്ഷകൾക്ക് ഇന്ന് തുടക്കം. 10, 12 ക്ലാസുകളിലെ പരീക്ഷ ഇന്നുതുടങ്ങും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 42 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. കഴിഞ്ഞ വർഷത്തെക്കാൾ 3.14 ലക്ഷം വിദ്യാർഥികൾ അധികമായി ഈ വർഷം പരീക്ഷ എഴുതുന്നുണ്ട്. ആകെ 7842 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. 10-ാം ക്ലാസ് പരീക്ഷയ്ക്കു ഈ വർഷം 24.12 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 12-ാം ക്ലാസ് പരീക്ഷയ്ക്കു 17.88 ലക്ഷം പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10-ാം ക്ലാസിന് ഇന്നു ഇംഗ്ലിഷ് പരീക്ഷയും 12-ാം ക്ലാസിനു ഒൻട്രപ്രനർഷിപ്പ് പരീക്ഷയുമാണ്. 10-ാം ക്ലാസ് പരീക്ഷ മാർച്ച് 18നും 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. പരീക്ഷഫലം മെയ് പകുതിയോടെ പ്രസിദ്ധീകരിക്കും.
- വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കും
- സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രി
- സ്കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ല
- പരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും
- സ്‌കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രം








