പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെകായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടിചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാലഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതിവിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാംCMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്

ഗാന്ധിനഗർ ഗവ.നഴ്സിങ് കോളജിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്

Feb 13, 2025 at 12:38 pm

Follow us on

തിരുവനന്തപുരം: കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്. ഒന്നാം വർഷ വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് ഉപദ്രവിക്കുന്നതും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുകയും മുറുവുകളിലും മറ്റു ഭാഗങ്ങളിലും നീറ്റൽ ഉണ്ടാകാൻ  ലോഷൻ ഒഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്വകാര്യഭാഗത്ത് ഡംബൽ വെക്കുന്നതു ദൃശ്യങ്ങളിലുണ്ട്. പ്രതികൾ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. റാഗിങ്ങിനെതീരെ പരാതി നൽകിയ വിദ്യാർത്ഥിയെ റാഗ് ചെയ്യുന്ന  ക്രൂരമായ ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. 

ഇന്നലെയാണ് ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിൽ 6 സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തോളം നീണ്ടു നിന്ന റാഗിങ്ങിന് ഒടുവിൽ പൊറുതിമുട്ടിയ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒന്നാംവർഷ വിദ്യാർഥികൾ താമസിക്കുന്ന അതേ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് മൂന്നാംവർഷ വിദ്യാർഥികൾ താമസിക്കുന്നത്. ഇവിടെ വെച്ചായിരുന്നു കൊടിയപീഡനം. ഈ ഹോസ്റ്റലിൽ കൊടിയ പീഡനമാണ് ജൂനിയർ വിദ്യാർഥികൾ നേരിട്ടത്. കേസിൽ 6 പ്രതികൾ ഇന്നലെയാണ് അറസ്റ്റിലായത്.

Follow us on

Related News