തിരുവനന്തപുരം: ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 18 വരെ അപേക്ഷ നൽകാം. ഫെബ്രുവരി 25 വരെ അപേക്ഷയിൽ തിരുത്തുവരുത്താം.
നേരേത്തേ ഫെബ്രുവരി 11വരെയാണ് അപേക്ഷ നൽകാനുള്ള സമയം അനുവദിച്ചിരുന്നത്. മെയ് 25നാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ നടത്തുന്നത്. ഇതിൽ ആദ്യഘട്ടം പ്രിലിമിനറിയാണ്. ഇതിന് ശേഷം മെയിൻസും പിന്നീട് അഭിമുഖവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് http://upsconline.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....