തിരുവനന്തപുരം: സംസ്ഥാനത്തെ ഗവേഷണ വിദ്യാർത്ഥികൾക്കായി സി.എം റിസർച്ചേഴ്സ് സ്കോളർഷിപ്പ് എന്ന പേരിൽ പുതിയ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പഠിക്കുന്ന റഗുലർ- ഫുൾടൈം ഗവേഷണ വിദ്യാർഥികൾക്കാണ് ഫെലോഷിപ്പ് നൽകുക. മറ്റ് ഫെലോഷിപ്പുകളോ ധനസഹായങ്ങളോ ലഭിക്കാത്ത വിദ്യാർത്ഥികൾക്കാണ് പദ്ധതി. ഇവർക്ക് പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ് നൽകുമെന്നാണ് പ്രഖ്യാപനം. ഇതിനായി 2025-26 വർഷത്തേക്ക് 20 കോടി രൂപ വകയിരുത്തിയാതായി ധനമന്ത്രി ചൂണ്ടിക്കാട്ടി.
എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ 3വരെ
തിരുവനന്തപുരം:സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ...