തിരുവനന്തപുരം:ഒറ്റ പെൺകുട്ടി മാത്രമുള്ള കുടുംബത്തിലെ സിബിഎസ്ഇ വിദ്യാർത്ഥിനിക്ക് നൽകുന്ന ‘ഒറ്റ പെൺകുട്ടി’ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം ജനുവരി 10ന് അവസാനിക്കും. 70 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായി, നിലവിൽ പ്ലസ്ടു തലത്തിൽ സിബിഎസ്ഇ സ്കൂളിൽ പഠിക്കുന്ന ഒറ്റപ്പെൺകുട്ടികൾക്ക് നൽകുന്ന മെറിറ്റ് സ്കോളർഷിപ്പാണിത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ പിന്തുണനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. രക്ഷിതാക്കൾക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്നതാണ് പ്രധാന മാനദണ്ഡം. അപേക്ഷ നൽകുന്നത് പെൺകുട്ടിയായിരിക്കണം. ഒരുമിച്ചു ജനിച്ച എല്ലാ പെൺകുട്ടികളെയും ‘ഒറ്റപ്പെൺകുട്ടി’യായി പരിഗണിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ അധികമാകരുത്. എൻആർഐ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവരുടെ പ്രതിമാസ ട്യൂഷൻ ഫീസ് 6000 രൂപ കവിയരുത്. അപേക്ഷ ജനുവരി 10നകം ഓൺലൈനായി നൽകണം. 2023ൽ ഈ സ്കോളർഷിപ്പ് ലഭിച്ചവർക്ക് അത് പുതുക്കാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://cbse.gov.in സന്ദർശിക്കുക.

തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധി
തിരുവനന്തപുരം:തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു....