തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിഭാഗം വിദ്യാർഥികൾക്കുള്ള കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പിന്നാക്ക വിഭാഗ വികസന വകുപ്പ് വഴിയുള്ള സ്കോളർഷിപ്പ് പദ്ധതിയാണിത്. വിദ്യാർത്ഥികൾക്ക് ജനുവരി 20വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ http://egrantz.kerala.gov.in, http://bcdd.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. വിശദ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു
തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച്...