തിരുവനന്തപുരം:രാജ്യത്തെ സൈനിക് സ്കൂൾ പ്രവേശന പരീക്ഷ (AISSEE) തീയതി പ്രഖ്യാപിച്ചു. സ്കൂളുകളിലെ 6, 9 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷ 2025 ഏപ്രിൽ 5 ന് നടക്കും. പരീക്ഷ പേന പേപ്പർ രീതിയിലാണ് (OMR ഷീറ്റുകൾ അടിസ്ഥാനമാക്കി) നടത്തുന്നത്. ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യത
2023 മാർച്ച് 31 ലെ കണക്കനുസരിച്ച് 10 നും 12 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
എല്ലാ സൈനിക് സ്കൂളുകളിലും ആറാം ക്ലാസിൽ മാത്രമേ പെൺകുട്ടികൾക്ക് പ്രവേശനം ലഭ്യമാകൂ. 9-ാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക്
2025 മാർച്ച് 31ന് 13 നും 15 നും ഇടയിൽ പ്രായം വേണം. കൂടാതെ പ്രവേശന സമയത്ത് അംഗീകൃത സ്കൂളിൽ നിന്ന് 8-ാം ക്ലാസ് പാസായിരിക്കണം.
9-ാം ക്ലാസിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം ഒഴിവുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും.
ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായാണ് AISSEE പരീക്ഷ നടത്തുന്നത്. രാജ്യത്തെ 33 സൈനിക് സ്കൂളുകളിലേക്കാണ് പ്രവേശനം.
- ഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെ
- ഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം
- സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം
- പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽ
- ബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സ്: സ്പെഷ്യൽ അലോട്ട്മെന്റ് 6ന്










