കൊല്ലം:ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരത്തെ കേരള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി. ലോക വനിതാ ബോക്‌സിങ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ലേഖ കെ സി മീറ്റ് ഉദ്ഘാടനം ചെയ്ത് ദീപശിഖ തെളിയിച്ചു. വൈസ് ചാൻസലർ ഡോ. ജഗതി രാജ് വി പി മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗങ്ങളായ ഡോ. സി ഉദയകല, ബിജു കെ മാത്യു, ഡോ.കെ ശ്രീവൽസൻ, ഡോ.എം ജയപ്രകാശ്, പരീക്ഷ കൺട്രോളർ ഡോ.ഗ്രേഷ്യസ് ജെ, ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. റസിയ ബീഗം, രജിസ്ട്രാർ സുനിത എ പി എന്നിവർ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം വർണ ശബളമായ മാർച്ച് പാസ്റ്റ് നടന്നു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ നടക്കുന്ന അത്‌ലറ്റിക് മീറ്റിൽ പതിനെട്ടു മുതൽ 80 വയസ്സിന് മുകളിൽ വരെ പ്രായമുള്ള പഠിതാക്കൾ വിവിധ കായിക മൽസരങ്ങളിൽ പങ്കെടുക്കും.
- വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെ
- പിഎം യശസ്വി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെ
- എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടി
- യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാ
- മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്