കൊല്ലം:ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരത്തെ കേരള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി. ലോക വനിതാ ബോക്‌സിങ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ലേഖ കെ സി മീറ്റ് ഉദ്ഘാടനം ചെയ്ത് ദീപശിഖ തെളിയിച്ചു. വൈസ് ചാൻസലർ ഡോ. ജഗതി രാജ് വി പി മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗങ്ങളായ ഡോ. സി ഉദയകല, ബിജു കെ മാത്യു, ഡോ.കെ ശ്രീവൽസൻ, ഡോ.എം ജയപ്രകാശ്, പരീക്ഷ കൺട്രോളർ ഡോ.ഗ്രേഷ്യസ് ജെ, ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. റസിയ ബീഗം, രജിസ്ട്രാർ സുനിത എ പി എന്നിവർ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം വർണ ശബളമായ മാർച്ച് പാസ്റ്റ് നടന്നു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ നടക്കുന്ന അത്‌ലറ്റിക് മീറ്റിൽ പതിനെട്ടു മുതൽ 80 വയസ്സിന് മുകളിൽ വരെ പ്രായമുള്ള പഠിതാക്കൾ വിവിധ കായിക മൽസരങ്ങളിൽ പങ്കെടുക്കും.
- അതിതീവ്ര മഴ: ജൂലൈ 18ന് 3ജില്ലകളിൽ അവധി
- ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട്
- വിദ്യാർത്ഥിയുടെ മരണം: നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ്
- പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം
- ശക്തമായ മഴ: 5 ജില്ലകളിൽ നാളെ അവധി