പ്രധാന വാർത്തകൾ
വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽഎസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുസ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻപ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുംമഴ കുറയുന്നില്ല: ജൂൺ 17ലെ അവധി അറിയിപ്പ്എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുകനത്ത മഴ തുടരുന്നു: നാളെ 12 ജില്ലകളിൽ അവധിപ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 10മുതൽസ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ 1124 ഒഴിവുകൾ

Jan 30, 2025 at 7:29 am

Follow us on

തിരുവനന്തപുരം: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) കോൺസ്റ്റബിൾ തസ്തികയിൽ 1124 ഒഴിവുകൾ. കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ഫയർ സർവീസ്  ഡ്രൈവർ) വിഭാഗങ്ങളിലായാണ് ഒഴിവുകൾ. നിയമനത്തിനുള്ള വിജ്ഞാപനം ഉടൻ ഇറങ്ങും. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷ സമർപ്പിക്കാനുള്ള സമയം ഫെബ്രുവരി 3മുതൽ മാർച്ച് 4 വരെയാണ്. പത്താം ക്ലാസ് പാസായവർക്ക് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ഹെവി, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും  3വർഷത്തെ ഡ്രൈവിങ് പരിചയവും വേണം. 21 വയസ് മുതൽ 27 വയസ്അ വരെയാണ് പ്രായപരിധി. നിയമനം ലഭിക്കുന്നവർക്ക് 21,700 മുതൽ 69,100 രൂപവരെ ശമ്പളം ലഭിക്കും. അപേക്ഷകർക്ക് 167 സെ.മീ (എസ്ടിക്ക്: 160 സെ.മീ) ഉയരവും 80-85 സെ.മീ (എസ്ട‌ിക്ക്: 78-83 സെ.മീ) നെഞ്ചളവും അതിന്  ആനുപാതികമായ തൂക്കവും വേണം. ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ എഴുത്തുപരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾ  https://cisfrectt.cisf.gov.in  ൽ ഉടൻ ലഭ്യമാകും. 

Follow us on

Related News