പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഇന്നത്തെ പണിമുടക്കിൽ സ്കൂൾ അടച്ചിട്ടു: പ്രധാന അധ്യാപകന് സസ്പെൻഷൻ

Jan 22, 2025 at 2:30 pm

Follow us on

തിരുവനന്തപുരം: ഒരു വിഭാഗം ജീവനക്കാർ ഇന്ന് നടത്തുന്ന പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം വട്ടിയൂർകാവ് ഗവ.എൽപി സ്കൂൾ പ്രവർത്തിക്കാതെ അടച്ചിട്ട സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപകനെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തു. പ്രധാന അധ്യാപകനായ ജെ. ജിനിൽ ജോസിനെ (പെൻ-595084) ആണ് സസ്പെൻസ് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടർ സുബിൻ പോൾ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങളുടെ അക്കാദമിക മികവും കാര്യക്ഷമതയും ഉറപ്പാക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു പ്രവർത്തി ഉണ്ടാകാനിടയായത് വകുപ്പിന് തന്നെ കളങ്കം ചാർത്തുന്ന സംഭവമാണെന്നും ഉത്തരവിൽ പറയുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ മേലധികാരികളുടെ അനുവാദം കൂടാതെ സ്കൂളിന് അവധി നൽകി സമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കാനിടയായതിലൂടെ പ്രഥമാധ്യാപകൻ ജെ.ജിനിൽ ജോസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ അധികാര ദുർവിനിയോഗവും, അച്ചടക്കമില്ലായ്മയും, കൃത്യ വിലോപവും ഉള്ളതായി ബോധ്യപ്പെട്ടന്നും ഉത്തരവിൽ പറയുന്നു. ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.

Follow us on

Related News