തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കേരളത്തിൽ ക്ലിനിക്കൽ ക്ലർക്ക്ഷിപ്പ്, ഇന്റേൺഷിപ്പ് ചെയ്യുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുമുള്ള നിർദ്ദേശത്തിന്റ അടിസ്ഥാനത്തിലാണ് അവസരം. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും ക്ലർക്ക്ഷിപ്പ്, ഇന്റേൺഷിപ്പ് ചെയ്യാൻ അനുമതി നേടിയിട്ടുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നോട്ടിഫിക്കേഷനും അപേക്ഷാ ഫോമിനും http://dme.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഇമെയിൽ: fmginternkerala@gmail.com

വായനയ്ക്ക് ഗ്രേസ്മാർക്ക്: സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ.?
തിരുവനന്തപുരം:വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ...