പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

JEE മെയിൻ 2025: അഡ്മിറ്റ് കാർഡ് 20ന്

Jan 16, 2025 at 4:36 am

Follow us on

തിരുവനന്തപുരം:JEE മെയിൻ പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജനുവരി 20ന് പുറത്തിറക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത അപേക്ഷകർ വെബ്‌സൈറ്റിൽ നിന്ന് അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും (ജനന തീയതി) ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. JEE മെയിൻ പേപ്പർ 1 ജനുവരി 22, 23, 24, 28, 29, 2025 തീയതികളിലും പേപ്പർ 2 ജനുവരി 30, 2025 ലുമാണ് നടത്തുന്നത്. JEE മെയിൻ പരീക്ഷാ ടൈം ടേബിൾ വെബ്‌സൈറ്റിൽ https://jeemain.nta.nic.in/ ലഭ്യമാണ്.

സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് 2025 ജനുവരി 10ന് പുറത്തിറക്കിയിരുന്നു. എഞ്ചിനീയറിങ്, ആർക്കിടെക്ചർ, പ്ലാനിങ് എന്നിവയിലെ വിവിധ സാങ്കേതിക ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ അഥവാ ജെഇഇ മെയിൻ. പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് എൻഐടികൾ, ഐഐഐടികൾ, കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങൾ (സിഎഫ്ടിഐകൾ), പങ്കെടുക്കുന്ന സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകുന്നതോ അംഗീകൃതമായതോ ആയ സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവയിലേക്ക് പ്രവേശനം നേടാം.

Follow us on

Related News