തിരുവനന്തപുരം: മലയിൻകീഴ് ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്സ് വൺ വിദ്യാർത്ഥിനി ശ്രീ നന്ദയ്ക്ക് ആദ്യ മത്സരത്തിൽ എ ഗ്രേഡ്. ശ്രീനന്ദ ആദ്യമായാണ് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കുന്നത്. മിമിക്രിയിൽ ‘എ ഗ്രേഡ് നേടി. നാടൻപാട്ട് രംഗത്തും ശ്രദ്ധേയയായ കലാകാരിയാണ് ഈ മിടുക്കി. മിമിക്രി താരവും നാടൻ പാട്ട് കലാകാരനും മലയിൻകീഴ് ഗവ:എൽ പി. ബി സ്കൂൾ പ്രധാന അധ്യാപകനുമായ അച്ഛൻ പുലിയൂർ ജയകുമാർ മകൾക്ക് എല്ലാ പിന്തുണയും നൽകി കൂടെയുള്ളപ്പോൾ, മുൻ കലോത്സവ വിജയി കൂടിയായ പ്രമോദ് ചന്ദ്ര ബാബുവാണ് പരിശീലകൻ. സുരാജ് വെഞ്ഞാറമ്മൂടിൻ്റെ കോമഡി ടീമിൽ 20 വർഷക്കാലമായി സ്ഥിരാംഗമായ പുലിയൂർ ജയകുമാറിന് ഒപ്പം വേദികളിൽ പ്രോഗ്രാം ചെയ്യാറുണ്ട്.