JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE
തിരുവനന്തപുരം: ഈ അധ്യയന വർഷം അവസാനിക്കാറായിട്ടും സംസ്ഥാനത്തെ 154 ഗവ. ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ല. ഹയർ സെക്കന്ററി വാർഷിക പരീക്ഷകൾ അടുത്തെത്തിയ സാഹചര്യത്തിൽ കുട്ടികളും മറ്റു അധ്യാപകരും ആശങ്കയിലാണ്. കഴിഞ്ഞവര്‍ഷം വിരമിച്ചവരുടെ ഒഴിവുകളിലേക്ക് ഇതുവരെ നിയമനം നടത്തിയിട്ടില്ല. പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക ആറുമാസമായിട്ടും പരിഗണിച്ചിട്ടില്ല. വകുപ്പുതല സ്ഥാനക്കയറ്റസമിതി യോഗം ചേരാത്തതാണ് നിയമന നടപടികൾ നീണ്ടുപോകുന്നതെന്ന് പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്കൂളുകൾ പ്രിൻസിപ്പൽ ഇല്ലാതെ പ്രവർത്തിക്കുന്നത്. കാസര്‍കോട് ജില്ലയിൽ 28 സ്കൂളുകളും മലപ്പുറത്ത് 23 സ്കൂളുകളും കണ്ണൂരിൽ 21, വയനാട് 15 എന്നിങ്ങനെയാണ് കണക്ക്.