തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വിധി നിർണയം രഹസ്യാന്വേഷണ വിഭാഗത്തിന്റെ കർശന നിരീക്ഷണത്തിൽ. ജഡ്ജസിനെ തിരഞ്ഞെടുക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയമാണ്.
തികച്ചും സുതാര്യമായും സ്വകാര്യത ഉറപ്പു വരുത്തിക്കൊണ്ടുമാണ് ജഡ്ജസിനെ തിരഞ്ഞെടുക്കുന്നതെന്നും യാതൊരു വിധത്തിലുള്ള അഴിമതി സാധ്യതകൾ ഇല്ല എന്ന് ഉറപ്പു വരുത്തുന്ന തരത്തിലാണ് ഈ നടപടിക്രമങ്ങളെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന ഇന്റലിജൻസും വിജിലൻസും എല്ലാ ജഡ്ജസിന്റെ പ്രവർത്തനങ്ങളും
നിരന്തരം നിരീക്ഷിക്കും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ കലോത്സവങ്ങളിൽ ചില അധ്യാപകരും രക്ഷിതാക്കളും ജഡ്ജസിനെ സ്വാധീനിക്കുന്നുണ്ടെന്ന പരാതികളെ തുടർന്നാണ് നടപടി കർശനമാക്കുന്നത്.
അലീഗഢ് മുസ്ലിം സർവകലാശാല പ്രവേശനം: അപേക്ഷ സമയം നീട്ടി
തിരുവനന്തപുരം: അലിഗഡ് മുസ്ലിം സർവകലാശാലയിൽ ബിരുദ കോഴ്സുകളിലേക്ക്...