പ്രധാന വാർത്തകൾ
ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

പരീക്ഷ വീണ്ടും നടത്തില്ല: അപാകതകൾ പരിഹരിക്കും

Dec 16, 2024 at 5:27 pm

Follow us on

തിരുവനന്തപുരം:ചോദ്യപേപ്പർ ചോർന്ന വിഷയങ്ങളിലെ പരീക്ഷകൾ വീണ്ടും നടത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വാർത്താ സമ്മേളനത്തിലാണ് മന്ത്രി കാര്യം അറിയിച്ചത്. ചോദ്യങ്ങൾ ചോർന്നതിനെ തുടർന്ന് പരീക്ഷ വീണ്ടും നടത്തുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണ് യൂട്യൂബ് ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായത്. കർശന നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനും ലാഭത്തിനും വേണ്ടിയാണ് യൂട്യൂബ് ചാനൽ ഈ പ്രവർത്തി ചെയ്തത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇവർ ചെയ്തത്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ചാനലിന്റെ കാഴ്ചക്കാരെ കൂട്ടി അതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. സർക്കാർ കർശന നടപടിയെടുക്കും എന്ന മന്ത്രി ചൂണ്ടിക്കാട്ടി.

Follow us on

Related News