പ്രധാന വാർത്തകൾ
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതിചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടുഎംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ

ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു

Dec 16, 2024 at 11:51 am

Follow us on

തിരുവനന്തപുരം:എസ്എസ്എൽസി, പ്ലസ് ടു ചോദ്യപേപ്പർ ചോർച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി നേരിട്ട് മേൽനോട്ടം വഹിക്കും. ഇതിനു പുറമേ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ഉന്നതല യോഗവും ചേരും. വകുപ്പുതല അന്വേഷണവും ഇതോടൊപ്പം നടക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം.
അതേസമയം ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന കൊടുവള്ളിയിലെ ട്യൂഷൻ സ്ഥാപനമായ എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. കെഎസ്‌യുവിന്റെ പരാതിയിൽ കൊടുവള്ളി
പോലീസ് കേസെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓണപ്പരീക്ഷയിലും പരീക്ഷ ചോദ്യങ്ങൾ ഈ സ്ഥാപനം പുറത്തുവിട്ടിരുന്നതായി കൊടുവള്ളി എഇഒ വ്യക്തമാക്കിയിരുന്നു. ഓണപ്പരീക്ഷയ്ക്ക് 70% ചോദ്യങ്ങളാണ് ഇത്തരത്തിൽ പ്രവചനമായി ഈ സ്ഥാപനം ചോർത്തി പുറത്തുവിട്ടത്. ആ സമയത്ത് പരിശോധനയിൽ ചോദ്യപേപ്പർ ചേർന്നതായി ഉറപ്പിച്ചിരുന്നു. ഓണപ്പരീക്ഷ കഴിഞ്ഞയുടൻ ഇതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ഡിഇഒ ആവശ്യപ്പെട്ടെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് അവഗണിച്ചതായും പറയുന്നു. ഓണം, ക്രിസ്തുമസ് പരീക്ഷാ സമയങ്ങളിലാണ് എം എസ് സൊല്യൂഷൻ ഇത്തരത്തിൽ ചോദ്യങ്ങൾ “പ്രവചിച്ച്” ലക്ഷക്കണക്കിന് കുട്ടികളെ യൂട്യൂബ് ചാനലിലേക്ക് ആകർഷിക്കുന്നത്. പരീക്ഷ ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് യുട്യൂബ് ചാനലിലൂടെ ”ഉറപ്പായ ചോദ്യങ്ങൾ:’ എന്ന് പറഞ്ഞു 50മുതൽ 70 ശതമാനം വരെ ചോദ്യങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇതേ ചോദ്യങ്ങൾ കൃത്യമായി പരീക്ഷയ്ക്ക് വരുന്നതോടെ വിദ്യാർത്ഥികൾക്ക് സ്വന്തം സ്കൂളിനെക്കാളും അധ്യാപകരെക്കാളും കൂടുതൽ ‘വിശ്വാസം’ ഈ ചാനലിനോടാകുകയും ചെയ്യുന്നു. ചാനൽ കാണുന്ന കുട്ടികൾ വഴി ഇക്കാര്യം മറ്റു കുട്ടികളിലേക്കും എത്തിക്കുന്നു. പരീക്ഷയ്ക്ക് മുൻകൂട്ടി പഠിക്കേണ്ട കാര്യമില്ല തലേദിവസം എംഎസ് ചാനലിൽ ഷുവർ ചോദ്യങ്ങൾ വരും അതിന്റെ ഉത്തരങ്ങളും അവർ പറയും എന്ന നിലപാടിൽ കുട്ടികൾ അലസരാവുകയും ചെയ്യുന്നു. ഇവിടെയാണ് വിദ്യാഭ്യാസ വ്യവസ്ഥയെ അട്ടിമറിക്കുന്ന കുറ്റകൃത്യം നടക്കുന്നത്. വിദ്യാർഥികൾക്ക് പഠിക്കാനുള്ള മാനസികാവസ്ഥ നഷ്ടമാവുകയും എളുപ്പവഴിയിലൂടെ ഫുൾ എ പ്ലസ് നേടുക എന്ന കുറുക്കു വഴിയിലേക്ക് അവർ എത്തിപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ പ്രവചിക്കപ്പെടുന്ന ചോദ്യങ്ങൾ മോഷ്ടിക്കപ്പെട്ടവയാണെന്ന് കുട്ടികൾ തിരിച്ചറിയുന്നില്ല. പരീക്ഷയ്ക്ക് മണിക്കൂറുകൾക്കു മുമ്പ് ചോദ്യങ്ങൾ മനസ്സിലാക്കി പരീക്ഷയെ നേരിടുക എന്ന അശാസ്ത്രീയ രീതിയിലേക്കാണ് കേരളത്തിലെ ഭൂരിഭാഗം കുട്ടികളും കടക്കുന്നത്. ഇത്തരത്തിലുള്ള ചോദ്യപേപ്പർ ചോർച്ച കൊണ്ട് സംഭവിക്കുന്നത് കാര്യങ്ങൾ മനസിലാക്കി പഠിച്ച് മുന്നേറാനുള്ള കുട്ടികളുടെ മാനസിക ശേഷിയെ ഇല്ലാതാകുന്നു എന്നതാണ്.

Follow us on

Related News