തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന കൊടുവള്ളിയിലെ ട്യൂഷൻ സ്ഥാപനമായ എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ. ഇക്കഴിഞ്ഞ ഓണപ്പരീക്ഷയിലും പരീക്ഷ ചോദ്യങ്ങൾ ഈ സ്ഥാപനം പുറത്തുവിട്ടിരുന്നതായി കൊടുവള്ളി എഇഒ വ്യക്തമാക്കി. ഓണപ്പരീക്ഷയ്ക്ക് 70% ചോദ്യങ്ങളാണ് ഇത്തരത്തിൽ പ്രവചനമായി ഈ സ്ഥാപനം ചോർത്തി പുറത്തുവിട്ടത്. ആ സമയത്ത് പരിശോധനയിൽ ചോദ്യപേപ്പർ ചേർന്നതായി ഉറപ്പിച്ചിരുന്നു. ഓണപ്പരീക്ഷ കഴിഞ്ഞയുടൻ ഇതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ഡിഇഒ ആവശ്യപ്പെട്ടെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് അവഗണിച്ചതായും പറയുന്നു. ഓണം, ക്രിസ്തുമസ് പരീക്ഷാ സമയങ്ങളിലാണ് എം എസ് സൊല്യൂഷൻ ഇത്തരത്തിൽ ചോദ്യങ്ങൾ “പ്രവചിച്ച്” ലക്ഷക്കണക്കിന് കുട്ടികളെ യൂട്യൂബ് ചാനലിലേക്ക് ആകർഷിക്കുന്നത്. പരീക്ഷ ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് യുട്യൂബ് ചാനലിലൂടെ ”ഉറപ്പായ ചോദ്യങ്ങൾ:’ എന്ന് പറഞ്ഞു 50മുതൽ 70 ശതമാനം വരെ ചോദ്യങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇതേ ചോദ്യങ്ങൾ കൃത്യമായി പരീക്ഷയ്ക്ക് വരുന്നതോടെ വിദ്യാർത്ഥികൾക്ക് സ്വന്തം സ്കൂളിനെക്കാളും അധ്യാപകരെക്കാളും കൂടുതൽ ‘വിശ്വാസം’ ഈ ചാനലിനോടാകുകയും ചെയ്യുന്നു. ചാനൽ കാണുന്ന കുട്ടികൾ വഴി ഇക്കാര്യം മറ്റു കുട്ടികളിലേക്കും എത്തിക്കുന്നു. പരീക്ഷയ്ക്ക് മുൻകൂട്ടി പഠിക്കേണ്ട കാര്യമില്ല തലേദിവസം എംഎസ് ചാനലിൽ ഷുവർ ചോദ്യങ്ങൾ വരും അതിന്റെ ഉത്തരങ്ങളും അവർ പറയും എന്ന നിലപാടിൽ കുട്ടികൾ അലസരാവുകയും ചെയ്യുന്നു. ഇവിടെയാണ് വിദ്യാഭ്യാസ വ്യവസ്ഥയെ അട്ടിമറിക്കുന്ന കുറ്റകൃത്യം നടക്കുന്നത്. വിദ്യാർഥികൾക്ക് പഠിക്കാനുള്ള മാനസികാവസ്ഥ നഷ്ടമാവുകയും എളുപ്പവഴിയിലൂടെ ഫുൾ എ പ്ലസ് നേടുക എന്ന കുറുക്കു വഴിയിലേക്ക് അവർ എത്തിപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ പ്രവചിക്കപ്പെടുന്ന ചോദ്യങ്ങൾ മോഷ്ടിക്കപ്പെട്ടവയാണെന്ന് കുട്ടികൾ തിരിച്ചറിയുന്നില്ല. പരീക്ഷയ്ക്ക് മണിക്കൂറുകൾക്കു മുമ്പ് ചോദ്യങ്ങൾ മനസ്സിലാക്കി പരീക്ഷയെ നേരിടുക എന്ന അശാസ്ത്രീയ രീതിയിലേക്കാണ് കേരളത്തിലെ ഭൂരിഭാഗം കുട്ടികളും കടക്കുന്നത്. ഇത്തരത്തിലുള്ള ചോദ്യപേപ്പർ ചോർച്ച കൊണ്ട് സംഭവിക്കുന്നത് കാര്യങ്ങൾ മനസിലാക്കി പഠിച്ച് മുന്നേറാനുള്ള കുട്ടികളുടെ മാനസിക ശേഷിയെ ഇല്ലാതാകുന്നു എന്നതാണ്.
കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നു
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ 'സ്നേഹം' പദ്ധതിയുമായി...







