പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ 

Dec 13, 2024 at 4:10 am

Follow us on

തിരുവനന്തപുരം: യൂട്യൂബ് അടക്കമുള്ള ഓൺലൈൻ ചാനലുകൾക്ക് ”റീച്ച്” വർദ്ധിപ്പിക്കാൻ പ്ലസ് വൺ അടക്കമുള്ള പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി ചോർത്തുന്നതായി പരാതി. ഇന്നലെ നടന്ന പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെ ചോദ്യങ്ങൾ നേരത്തെ ചോർന്നതായാണ് ഏറ്റവും ഒടുവിലത്തെ ആരോപണം. കണക്ക് പരീക്ഷയുടെ 40 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഇത്തരത്തിൽ പരീക്ഷയുടെ തലേ ദിവസം സ്വകാര്യ വാട്സ്ആപ്പ് ചാനൽ വഴി പുറത്തു വിട്ടിരുന്നു. 40 മാർക്കിന്റെ കൃത്യമായ ചോദ്യങ്ങളും മറ്റു ചില ചോദ്യങ്ങൾ നേരിയ വ്യത്യാസം വരുത്തിയുമാണ്  ഓണ്‍ലൈന്‍ വാട്‌സാപ്പ് ചാനലിൽ വഴി പ്രചരിപ്പിച്ചത്.  പ്രവചിക്കപ്പെടുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടടെയാണ് ചോദ്യങ്ങൾ  ബുധനാഴ്ച  പുലര്‍ച്ചെ തന്നെ  ചാനലിലൂടെ പ്രചരിപ്പിച്ചത്. ചോദ്യ പേപ്പറിലെ 1,2,4,5,10,12,13,14,15 ചോദ്യങ്ങള്‍ അതേപടിയും 7, 19 ചോദ്യങ്ങള്‍ നേരിയ വ്യത്യാസത്തോടെയുമാണ് അവതരിപ്പിച്ചത്. ചാനല്‍ കണ്ട വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞു എന്നും ചോദ്യങ്ങൾ നേരത്തെ അറിയാൻ കഴിയാത്തവർക്ക് പരീക്ഷ കഠിനമായിരുന്നു എന്നും ആരോപണമുണ്ട്.  കഴിഞ്ഞവർഷവും ഇത്തരത്തിൽ ഈ ചാനലിനെതിരെ പരാതി ഉയർന്നിരുന്നു. കണക്കിന് പുറമെ കെമിസ്ട്രി, ഇംഗ്ലീഷ് പരീക്ഷകളുടെ ചോദ്യങ്ങളും ഇത്തരത്തിൽ പ്രവചിച്ചിരുന്നെന്നും ചോദ്യ പേപ്പറുകൾ  ചോർത്തിയാണ് ഇത്തരത്തിൽ ചില സ്വകാര്യ ഓൺലൈൻ പഠന സഹായി ചാനലുകൾ മുന്നോട്ട് പോകുന്നതെന്നും അധ്യാപകർ കുറ്റപ്പെടുത്തി. 

 ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരില്‍ ചിലരാണ്  ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നവർക്ക് ഇത്തരത്തിൽ  ചോദ്യങ്ങൾ ചോർത്തി നൽകുന്നതെന്ന് പറയുന്നു. യൂട്യൂബ് ചാനലുകൾക്ക് റീച്ച് വർധിപ്പിക്കാൻ ചിലർ പണം നൽകി ചോദ്യങ്ങൾ ചോർത്തുന്നതായും ആരോപണമുണ്ട്. പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന ചാനലുകൾ വിദ്യാർത്ഥികൾ കൂട്ടത്തോടെ സബ്സ്ക്രൈബ് ചെയ്യുന്നു എന്നതാണ് ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് ഇത്തരം  ചാനലുകലെ  പ്രേരിപ്പിക്കുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുന്ന ഇത്തരം പ്രവണതയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിക്കണം എന്നാണ് അധ്യാപകരും  രക്ഷിതാക്കൾ അടക്കമുള്ളവരും ആവശ്യപ്പെടുന്നത്.

Follow us on

Related News