പ്രധാന വാർത്തകൾ
അമേരിക്കയിലെ പഠന സാധ്യതകൾ നേരിട്ട് അറിയാം: സംസ്ഥാനത്തെ പ്രഥമ അമേരിക്കൻ കോർണർ കുസാറ്റിൽ തുടങ്ങിസിബിഎസ്ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നുമുതൽസിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾകോളജുകൾക്ക് 15 വരെ അഫിലിയേഷൻ പുതുക്കാം: അപേക്ഷ സമർപ്പിക്കാത്ത കോളജുകൾ പുറത്താകുംകോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതിപൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹാര്‍ദ്ദമാക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു.കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്‌സ്ഓൺലൈനായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്: സംഘടിപ്പിക്കുന്നത് ദേശീയ തൊഴിൽ സേവന കേന്ദ്രംകിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച സംഭവം: ആയമാർ അറസ്റ്റിൽസെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ അഡ്മിറ്റ് കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ലഭ്യമാണ്

കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്‌സ്

Dec 3, 2024 at 5:53 pm

Follow us on

തിരുവനന്തപുരം:സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററിൽ ജനുവരി മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. എഴുത്തുപരീക്ഷയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. കോഴ്‌സിന്റെ ഭാഗമായി നൂതന സോഫ്റ്റ്‌വെയറുകളിൽ ഉൾപ്പെടെ പ്രായോഗിക പരിശീലനം നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് നിയമപരമായ ഇളവ് ലഭിക്കും.

പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് http://keralamediaacademy.org യിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ). ജി-പേ/ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക്:0484 2422275, 9447607073.

Follow us on

Related News