തിരുവനന്തപുരം:എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ പ്രചരിക്കുന്ന ലിങ്കിൽ കുടുങ്ങരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് ഒരു സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണ ജനങ്ങളിലേക്ക് വാട്സ് ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിപിയ്ക്ക് പരാതി നൽകിയാതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ...









