തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ ആലോചന. ബേസിക്, സ്റ്റാൻഡേഡ് എന്നിങ്ങനെ രണ്ടു നിലവാരത്തിലുള്ള പരീക്ഷകൾ നടത്താനാണ് സിബിഎസ്ഇയുടെ നീക്കം. നിലവിൽ കണക്കിന് ഇത്തരത്തിൽ രണ്ടു പരീക്ഷകൾ നടത്തുന്നുണ്ട്. അടിസ്ഥാന കാര്യങ്ങൾ മാത്രമാണ് ബേസിക് വിഭാഗത്തിൽ ഉണ്ടാകുക. വിഷയം കൂടുതൽ ആഴത്തിൽ പഠിക്കുന്നവർക്ക് സ്റ്റാൻഡേഡ് പരീക്ഷ എഴുതാം. വിഷയം തുടർന്നു പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർ സ്റ്റാൻഡേഡ് പരീക്ഷയാണ് എഴുതേണ്ടത്. ഇക്കാര്യം സിബിഎസ്ഇ കരിക്കുലം കമ്മിറ്റി ചർച്ച ചെയ്തു കഴിഞ്ഞു.
ഗവേണിങ് ബോഡിയുടെ അന്തിമ അംഗീകാരമായാൽ 2026-27 അധ്യയന വർഷം മുതൽ രണ്ടു പരീക്ഷയെന്ന രീതി നടപ്പാക്കുമെന്നാണ് വിവരം.
- ഇന്ന് വിജയദശമി: ‘ഹരിശ്രീ’ കുറിച്ച് പതിനായിരങ്ങൾ
- വിദ്യാലയങ്ങളിലെ സൗകര്യങ്ങളും സംവിധാനങ്ങളും വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രിയുടെ സന്ദേശം
- സ്കൂളുകളിലെ ഭിന്നശേഷി സംവരണം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കർശന നടപടി
- നവരാത്രി ആഘോഷങ്ങൾ: 30നും അവധി പ്രഖ്യാപിച്ചു
- സ്കൂളുകളിലെ തസ്തിക നിർണയം: ആധാർ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയേക്കും