തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ഡിസംബർ 9മുതൽ ആരംഭിക്കും. യു പി, ഹൈസ്കൂൾ പരീക്ഷകൾ ഡിസംബർ 11നും എൽപി വിഭാഗം പരീക്ഷ ഡിസംബർ 13നും ആരംഭിക്കും. സംസ്ഥാനത്ത് മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇതേ തീയതികളിലാണ് പരീക്ഷ. അർധവാർഷിക പരീക്ഷകൾ 19ന് അവസാനിക്കും. ക്രിസ്തുമസ് അവധിക്കായി 20ന് സ്കൂളുകൾ അടയ്ക്കും.
അമേരിക്കയിലെ പഠന സാധ്യതകൾ നേരിട്ട് അറിയാം: സംസ്ഥാനത്തെ പ്രഥമ അമേരിക്കൻ കോർണർ കുസാറ്റിൽ തുടങ്ങി
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ പഠന സാധ്യതകളെക്കുറിച്ചറിയാൻകുസാറ്റ്...