തിരുവനന്തപുരം:ഹയർ സെക്കന്ററി വിഭാഗം പ്രാക്ടിക്കൽ പരീക്ഷകളുടെ ചോദ്യം ഇനിമുതൽ പരീക്ഷാഹാളിൽ ഓൺലൈനായി ലഭ്യമാകും. പുതിയ രീതി നടപ്പാക്കുന്നതോടെ ചോദ്യപ്പേപ്പർ മുൻകൂട്ടി സ്കൂളിൽ ലഭിക്കില്ല. പരീക്ഷാസമയത്ത് വിദ്യാർഥി റജിസ്‌റ്റർ നമ്പർ നൽകി ലോഗിൻ ചെയ്യുമ്പോൾ കംപ്യൂട്ടറിൽ ചോദ്യങ്ങൾ ലഭ്യമാകും. ഓരോ വിദ്യാർത്ഥിക്കും വ്യത്യസ്ത ചോദ്യപ്പേപ്പറാണ് ലഭിക്കുക. ഉത്തരം എഴുതുന്നതിന് കംപ്യൂട്ടർ സഹായത്തോടെ ഉത്തരം കണ്ടെത്തി, പേപ്പറിൽ രേഖപ്പെടുത്തി നൽകുന്ന നിലവിലെ രീതി തുടരും. നിലവിൽ പരീക്ഷാ പോർട്ടലായ ഐ എക്സാം വഴി മുൻകൂട്ടി ലഭിക്കുന്ന ചോദ്യപ്പേപ്പർ സ്കൂളിൽ പ്രിൻ്റ് എടുത്ത് വിദ്യാർഥികൾക്കു നൽകുകയാണ് ചെയ്യുന്നത്. പല സെറ്റ് ചോദ്യങ്ങളിൽ നിന്നു വിദ്യാർഥികൾക്ക് ഏതു സെറ്റ് നൽകണമെന്ന് പരീക്ഷാ ചുമതലയുള്ള അധ്യാപകർക്ക് തീരുമാനിക്കാമായിരുന്നു. പുതിയ രീതി ഈവർഷം മുതൽ നടപ്പാക്കും. ഈ വർഷം കണക്ക് പരീക്ഷയാണ് പുതിയ സംവിധാനത്തിൽ നടത്തുക. വരുന്ന വർഷങ്ങളിൽ കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി പ്രാക്ടിക്കൽ പരീക്ഷയകളും ഈ രീതിയിലാക്കാനാണു തീരുമാനം. 40 മാർക്കാണ് പ്രാക്ടിക്കൽ പരീ ക്ഷയ്ക്കുള്ളത്. ചോദ്യങ്ങളുടെ എണ്ണവും നിലവിലുള്ളത് പോലെ 6 ആയിരിക്കും. ഇതിൽ വിദ്യാർഥിക്ക് ഇഷ്ടമുള്ള 4 ചോ ദ്യങ്ങൾക്ക് (8 മാർക്ക് വീതം) ഉത്തരമെഴുതിയാൽ മതി. 32 മാർക്കാണ് ഇതിലൂടെ ലഭിക്കുക. ബാക്കി 4 മാർക്ക് വൈവയ്ക്കും 4 മാർക്ക് റെക്കോർഡിനുമാണ് ലഭിക്കുക.
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ
തിരുവനന്തപുരം: മകരസംക്രാന്തി, തൈപ്പൊങ്കൽ ആഘോഷങ്ങൾ പരിഗണിച്ച് യുജിസി-നെറ്റ്...