തിരുവനന്തപുരം:സംസ്ഥാനത്തെ ചില ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ രാസവസ്തുക്കളില്ലാത്തതിനാൽ പ്രാക്റ്റിക്കൽ ക്ലാസുകൾ പ്രതിസന്ധിയിൽ. പല സ്കൂളുകളിലെ ലാബുകളിലും രാസവസ്തുക്കൾ എത്തിച്ചിട്ട് ഒന്നര വർഷത്തോളമായാതായി പറയുന്നു. ആവശ്യമായ ഫണ്ട് ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് പരാതിയുണ്ട്. കെമിസ്ട്രി, ജീവശാസ്ത്ര ലാബുകളിലാണ് പ്രതിസന്ധി. രാസവസ്തുക്കൾ ഇല്ലാത്തതിനാൽ പേരിനു മാത്രമാണ് പല സ്കൂളുകളിലും പ്രാക്റ്റികൾ ക്ലാസുകളുടെ ഭാഗമായി പരീക്ഷണം നടത്തുന്നത്. സമഗ്ര ശിക്ഷാ കേരള വഴി സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്കും മറ്റുമായി നൽകുന്ന ഗ്രാന്റ് മുടങ്ങിയതോടെയാണു പ്രശ്നം രൂക്ഷമായത്. പിടിഎ ഫണ്ടിൽ നിന്നാണ് അറ്റകുറ്റപ്പണിക്കും മറ്റും തുക വകയിരുത്തുന്നത്. ഇതോടെയാണ് രാസവസ്തുക്കൾ വാങ്ങുന്നതിനു പിടിഎ ഫണ്ടില്ലാത്ത അവസ്ഥ ഉണ്ടായത്.

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ...