വയനാട്: മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ പരാതിയും പ്രതിഷേധവുമായി സിപിഎം. സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതിൽ പ്രതിഷേധിച്ച് സിപിഎം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. പുഴുവരിച്ച കിറ്റിലെ സൊയാബീന്‍ കഴിച്ച മൂന്ന് കുട്ടികള്‍ക്കാണ് വയറിളക്കവും ശര്‍ദിയുമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. നിലവില്‍ കുട്ടികളുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഈ കുട്ടിയുടെ ബന്ധുവായ ഒരു കുട്ടിയും ഫ്‌ളാറ്റിലുള്ള മറ്റൊരു കുട്ടിക്കും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെല്ലാം തന്നെ സൊയാബീന്‍ കഴിച്ചിട്ടുള്ളതാകാം ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള കാരണമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് കളക്ടർ വിശദീകരണം തേടിയിട്ടുണ്ട്.
![സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ](https://schoolvartha.com/wp-content/uploads/2022/11/image003tips-sslc-puc-exam-mangaloran.com-20170306003-696x422-1.jpg)
സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ
തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ...