പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

വിവിധ സ്ഥാപനങ്ങളിൽ ക്ലാർക്ക്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നിഷ്യൻ ഒഴിവുകൾ

Nov 9, 2024 at 1:00 pm

Follow us on

തിരുവനന്തപുരം:എറണാകുളം കോതമംഗലം പൈങ്ങോട്ടൂർ പഞ്ചായത്തിൽ ഇലക്ട്രിക് ഓട്ടോ ഡ്രൈവർ, എൽഎസ്ജിഡി വിഭാഗത്തിൽ ക്ലാർക്ക് ഒഴിവ്. നവംബർ13 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9496045807.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ
🌎എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബിരുദം, ഗവ. അംഗീകൃത ഡിസിഎ/പിജിഡിസിഎ, 2 വര്‍ഷ ജോലിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം നവംബര്‍ 15ന് നടക്കും.

ലാബ് ടെക്‌നിഷ്യൻ
🌎തലനാട് കുടുംബാരോഗ്യേകന്ദ്രത്തിൽ ലാബ് ടെക്‌നിഷ്യൻ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. വിഎച്ച്എസ്‌സി (എംഎൽടി) അല്ലെങ്കിൽ പ്ലസ്ടു സയൻസ്/ തത്തുല്യ യോഗ്യത ഉള്ളവർക്കും പാരാമെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ, കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാം. നവംബർ 12നകം അപേക്ഷ നൽകണം. വിലാസം: മെഡിക്കൽ ഓഫിസർ, കുടുംബാരോഗ്യകേന്ദ്രം, തലനാട്, 686 580. 94468 09362.

Follow us on

Related News