എറണാകുളം:സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ മീറ്റിൽ ട്രാക്ക് തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കി. സബ് ജൂനിയര്‍ വിഭാഗം 400 മീറ്ററിൽ സ്വർണമെഡൽ കരസ്ഥമാക്കിയ മലപ്പുറം താരം രാജനെയാണ് മത്സരത്തിൽ നിന്ന് അയോഗ്യനാക്കിയത്. മത്സരത്തില്‍ തിരുവനന്തപുരം ജിവി രാജയിലെ സായൂജിന് സ്വര്‍ണം നല്‍കും. ട്രാക്കിന്റെ ലൈന്‍ തെറ്റിച്ചോടിയെന്ന് ആരോപിച്ചാണ് നടപടി. സബ് ജൂനിയര്‍ വിഭാഗം 400 മീറ്റർ വിഭാഗത്തിൽ ആറാം ട്രാക്കാണ് രാജന് അനുവദിച്ചിരുന്നത്. എന്നാല്‍ അഞ്ചാം ട്രാക്കിലായിരുന്നു രാജൻ മത്സരം ഫിനിഷ് ചെയ്തത്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ജേതാവിനെ അയോഗ്യനാക്കിയത്. അതേസമയം രാജനെ അയോഗ്യനാക്കിയ നടപടിയില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് പരിശീലകന്‍ പറഞ്ഞു.

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
JOIN OUR WHATSAPP CHANNEL...