തിരുവനന്തപുരം: 2025 മാർച്ചിലെ എസ്എസ്എൽസി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെ
വിതരണം ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി. വിതരണം യഥാസമയം പൂർത്തീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. 2025 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ ഈ വർഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 428953 ആണ്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായാൽ മാത്രമേ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണം അറിയാനാവൂ. കഴിഞ്ഞ തവണ കേരളത്തിൽ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി നാലും ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളിൽ ആണ് എസ്.എസ്.എൽ.സി പരീക്ഷ നടന്നത്. രജിസ്‌ട്രേഷനു ശേഷം മാത്രമേ ഇത്തവണ എത്ര കേന്ദ്രങ്ങൾ ഉണ്ടാവൂ എന്ന് പറയാനാകൂ എന്നും മന്ത്രി പറഞ്ഞു.
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ...









