തിരുവനന്തപുരം:കെ-ടെറ്റ് ഏപ്രിൽ 2024 വിജ്ഞാപനം പ്രകാരം തിരുവനന്തപുരം ജില്ലാവിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർഥികളുടെ അസൽ സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 27, 28, 30 തീയതികളിൽ രാവിലെ 10 മണി മുതൽ 3.30 മണി വരെ തിരുവനന്തപുരം എസ്.എം.വി. ഗവ. മോഡൽ എച്ച്.എസ്.എസ് ൽ വച്ച് നടത്തും. മുൻ വർഷങ്ങളിൽ കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയും ഇതോടൊപ്പം നടത്തുന്നതായിരിക്കും. അന്നേ ദിവസം ഹാൾ ടിക്കറ്റ്, അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി പരീക്ഷാർഥികൾ എത്തിച്ചേരണമെന്ന് തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ്...