തിരുവനന്തപുരം:സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നതിനുള്ള വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവരും വനിതകൾ ഗൃഹ നാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കാണ് വിദ്യാധനം പദ്ധതിയിലൂടെ ധനസഹായം ലഭിക്കുക. 2024-25 വർഷത്തെ വിദ്യാധനം സ്കോളർഷിപ്പിന് ഡിസംബർ 15വരെ ഓൺലൈനായി https://wcd.kerala.gov.in അപേക്ഷിക്കാം. . അപേക്ഷാഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. വിവാഹമുക്തതകൾ,
ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞവർ, നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ സംഭവിച്ച് ജോലി ചെയ്യാൻ കഴിയാത്ത ഭർത്താവ് ഉള്ളവർ,
നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവർ എന്നിവർക്ക് പുറമെ HIV ബാധിച്ച് ആൻ്റി റെട്രോ വൈറൽ തെറപ്പി ചികിത്സയ്ക്കു വിധേയരാകുന്നവർ എന്നിവരുടെ മക്കൾക്കാണ് ധനസഹായം ലഭിക്കുക. വീരചരമമടഞ്ഞ സൈനികരുടെ വിധവകളോ സാമൂഹിക വിവേചനം അനുഭവിക്കുന്നവരോ ആയ എപിഎൽ വിഭാഗത്തിൽപെട്ടവർ ക്കും അപേക്ഷിക്കാം. സർക്കാർ /എയ്‌ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. ഒരു കുടുംബത്തിൽ പരമാവധി 2 കുട്ടികൾക്കുവരെ സ്കോളർഷിപ്പ് ലഭിക്കും. മറ്റു സർക്കാർ സ്കോളർഷികൾ ഒന്നും ലഭിക്കുന്നില്ലെന്ന് പ്രധാന അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തണം. അമ്മയുടെയും കുട്ടിയുടെയും ജോയിന്റ് അക്കൗണ്ട് വേണം. കുട്ടികൾ 5 വയസ്സിൽ താഴെയുള്ളവരും, ഒന്നുമുതൽ 5വരെ ക്ലാസുകളിൽ പഠിക്കുന്നവരുമാണ് അപേക്ഷിക്കേണ്ടത്. വർഷംതോറും 3000 രൂപ അനുവദിക്കും. 6മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് വർഷംതോറും 5000 രൂപ നൽകും.
11, 12 ക്ലാസുകളിൽ ഉള്ളവർക്ക് വർഷം തോറും 7500 രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക. ബിരുദവും അതിനു മുകളിലുമുള്ളവർക്ക് വർഷംതോറും 10,000 രൂപ അനുവദിക്കും. ഓൺലൈൻ അപേക്ഷ SCHEMES – APPLY ONLINE വഴി ബന്ധപ്പെട്ട ശിശുവികസന ഓഫിസർക്കു നൽകണം.
ബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെ
തിരുവനന്തപുരം:സംസ്ഥാനത്തെ ബിരുദ കോഴ്സുകളിലെ വിദ്യാർഥികൾക്കുള്ള സ്റ്റേറ്റ്...