തിരുവനന്തപുരം:എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ഒന്നാംവർഷ വിദ്യാർഥികൾക്ക് മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ (എംഇഎ) സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ നൽകുന്ന സ്കോളർഷിപ്പാണിത്. വിദ്യാർത്ഥികൾക്ക് നവംബർ 30 വരെ അപേക്ഷിക്കാം. ഒരു വർഷം 600 യുഎസ് ഡോളറിന് തുല്യമായ തുകയാണ് സ്കോളർഷിപ്പായി ലഭിക്കുക. വിദ്യാർഥികളുടെ പഠന മികവും സാമ്പത്തിക ശേഷിയും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയരുത്. കീം പ്രവേശന പരീക്ഷയിൽ 5000 റാങ്കിന് താഴെ സ്ഥാനം ഉണ്ടാകണം.. ആർക്കിടെക്‌ചർ വിദ്യാർഥികൾക്ക് നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്‌ചർ സ്കോർ 110 നു മുകളിൽ ആയിരിക്കണം. പത്ത്, പ്ലസ്ട് പരീക്ഷകളിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://meahouston.org/scholarship/applyforscholarship/ സന്ദർശിക്കുക.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...