കൊല്ലം:സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ ബുക്ക് എക്സാം സെപ്റ്റംബർ 8ന് നടക്കും. പരീക്ഷാ ഹാളിൽ ടെക്സ്റ്റ് ബുക്ക് തുറന്ന് വച്ച് പരീക്ഷ എഴുതാൻ ആദ്യ അവസരം ഒരുക്കുന്നത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയാണ്. പിജി പരീക്ഷയിലാണ് ആദ്യത്തെ ഓപ്പൺ ബുക്ക് സമ്പ്രദായം നടപ്പാക്കുന്നത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സിലബസും പരീക്ഷയും പരീഷ്ക്കരിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ കോഴ്സിൽ സോഷ്യോളജി ഹിസ്റ്ററി വിഭാഗം മൂന്നാം സെമസ്റ്ററിൽ ഓപ്പൺ ബുക്ക് പരീക്ഷ നടത്തുക. പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നതിനും കേരള സർവ്വകലാശാല മുൻ സീനിയർ പ്രഫസർ ഡോ. അച്യുത്ശങ്കർ എസ് നായർ അധ്യക്ഷനായും പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജെയിംസ് കൺവീനറുമായ വിദഗ്ധ സമിതി മാർഗ്ഗനിർദ്ദേശങ്ങളും ചോദ്യഘടനയും മാതൃകാ ചോദ്യപേപ്പറും തയ്യാറാക്കി. പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജെയിംസിൻ്റെ നിർദ്ദേശത്തിന് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗീകാരവും നൽകി. 2023-24 അക്കാദമിക് വർഷം മുതൽ റെസ്ട്രിക്ടഡ് ടൈപ്പ് (Restricted type) ഓപ്പൺ ബുക്ക് പരീക്ഷയാണ് ആദ്യ ഘട്ടത്തിൽ സർവ്വകലാശാല നടപ്പിലാക്കുക. മൂല്യ നിർണ്ണയത്തിന് അധ്യാപകർക്കും പരിശീലനം നൽകും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...