തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളജുകളിലെ എംടെക് പ്രവേശന നേടുന്നതിന് ഗേറ്റ് സ്കോർ, സി.ജി.പി.എ, നേറ്റിവിറ്റി, റിസർവേഷൻ കാറ്റഗറി എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഡ്രാഫ്റ്റ് റാങ്ക്‌ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഡ്രാഫ്റ്റ് റാങ്ക്‌ലിസ്റ്റിൽ വിത്ത്ഹെൽഡ് ആയി ലിസ്റ്റ് ചെയ്തിട്ടുള്ള അപേക്ഷകർ പോർട്ടൽ സന്ദർശിച്ച് ആഗസ്റ്റ് 24 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. യാതൊരുകാരണവശാലും മറ്റൊരവസരം നൽകുന്നതല്ല. അപേക്ഷ ഫീസ് അടച്ച് ഇതുവരെയും ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്തവർക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും അന്തിമ സമർപ്പണം നടത്തുവാനും ആഗസ്റ്റ് 24ന് വൈകിട്ട് 5 വരെ പോർട്ടലിൽ അവസരം ഉണ്ടായിരിക്കും.
- അധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങി
- കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
- 5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റം
- കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
- പുതിയ വർഷം മുതൽ സ്കൂളുകളിൽ പരിഷ്ക്കാരം: വേനലവധി മാറ്റുമോ?







