തിരുവനന്തപുരം:കേരള എൻജിനീയറിങ് / ഫാർമസി പ്രവേശനത്തിനുള്ള മൂന്നാംഘട്ട ഓപ്ഷൻ സമർപ്പണവും ആർക്കിടെക്ചറിന്റെ രണ്ടാംഘട്ട ഓപ്ഷൻ കൺഫർമേഷനും ആരംഭിച്ചു. ഈ മാസം 26 വരെ സമർപ്പിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ 28ന് താൽക്കാലിക അലോട്മെന്റും 29ന് ഫൈനൽ അലോട്മെന്റും പ്രസിദ്ധീകരിക്കും. ഈ അലോട്മെന്റ് പ്രകാരം കോളജിൽ സ്ഥിരപ്രവേശനം നേടാത്തവർ പു റത്താകും. എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്ക് പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും ആർക്കിടെക്ചർ കോഴ്സിലേക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും പുനഃക്രമീകരിക്കുന്നതിനും ആഗസ്റ്റ് 26ന് രാത്രി 11.59 വരെ http://cee.kerala.gov.in ൽ സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2525300.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം