പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ 31വരെ നീട്ടി

Aug 23, 2024 at 4:54 pm

Follow us on

തിരുവനന്തപുരം:വനിത ശിശുവികസന വകുപ്പ് സംസ്ഥാനതല ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച്, വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി.മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6നും 18നും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. ഒരു ജില്ലയില്‍ നിന്നും നാല് കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുക.

ഏതെങ്കിലും ഒരു മേഖലയില്‍ ലഭിച്ച സാക്ഷ്യപത്രങ്ങള്‍ പ്രശസ്തി പത്രങ്ങള്‍, കുട്ടികളുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ എന്നിവയുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി, പെന്‍ഡ്രൈവ്, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷ ഫോറം http://wcd.kerala.gov.in വെബ് സൈറ്റിലും ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലും ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 15. ജനറല്‍ കാറ്റഗറിയില്‍ ആറ് മുതല്‍ 11 വയസ് വരെയും 12 മുതല്‍ 18 വയസ് വരെയുമുള്ള രണ്ട് പ്രത്യേക വിഭാഗങ്ങളായിട്ടും ഭിന്നശേഷി കാറ്റഗറിയില്‍ ആറ് മുതല്‍ 11 വരെയും 12 മുതല്‍ 18 വരെയുമുള്ള പ്രത്യേക വിഭാഗങ്ങളായിട്ടാണ് അപേക്ഷകള്‍ പരിഗണിക്കുക. 01.01.2023 മുതല്‍ 31.12.2023 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്.

Follow us on

Related News